നെല്ലായ: പേങ്ങാട്ടിരി പട്ടിശ്ശേരി മഹല്ല് ഖാസിയും പ്രസിഡൻ്റുമായ അകായിൽ അലി ഫൈസി (68) അന്തരിച്ചു. ഭാര്യ: ഫാത്തിമ.
മക്കൾ: അബ്ദുൽ ശുക്കൂർ അൻവരി, ഉമ്മു സൽമ.
മരുമക്കൾ: റഷീദ് മുസ്ലിയാർ, തസ്ന.
പേങ്ങാട്ടിരി മീരാൻ ഔലിയ സ്മാരക കോംപ്ലക്സ് പ്രിൻസിപ്പലായിരുന്നു.
ഒടമല, തിരുവേഗപ്പുറ എന്നിവിടങ്ങളിൽ മുദരിസായി സേവനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഒറ്റപ്പാലം താലൂക്ക് വൈസ് പ്രസിഡന്റ്,
ജംഇയ്യത്തുൽ മുദരിസീൻ ചെർപ്പുളശേരി മേഖല പ്രസിഡൻ്റ്, എഴുവന്തല ഹിദായത്തുൽ ഇസ്ലാം മദ്റസ പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.
No Comment.