anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പാലക്കാട്‌ വീട്ടമ്മമാര്‍ക്ക്പച്ചക്കറി വാങ്ങാന്‍ പ്രതിമാസം 1500 രൂപ : അക്ഷയ കാര്‍ഡ് പ്രഖ്യാപനവുമായി ബിജെപിയും ശോഭാ സുരേന്ദ്രനും

പാലക്കാട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടങ്ങളില്‍ ഒന്ന് നടക്കുന്ന പാലക്കാട്ട് വീട്ടമ്മമാര്‍ക്ക് ഗുണകരമാകുന്ന പദ്ധതി വാഗ്ദാനം ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍.

അക്ഷയ കാര്‍ഡ് എന്ന പേരില്‍ വീട്ടമ്മാര്‍ക്ക് പച്ചക്കറി സാധനങ്ങള്‍ വാങ്ങാന്‍ പ്രതിമാസം 1500 രൂപ നല്‍കാനാണ് തീരുമാനം. വോട്ടുചെയ്യാന്‍ അഭ്യര്‍ത്ഥിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് വാഗ്ദാനം.

ഡബിറ്റി വഴി നേരിട്ട് അക്കൗണ്ടില്‍ നല്‍കും. ഒട്ടേറെ സ്ഥലങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച ഈ മോഡല്‍ പാലക്കാടും നടപ്പിലാക്കാന്‍ സാധിക്കുമെന്ന് ശോഭാ സുരേന്ദ്രന്‍ പ്രഖ്യാപിച്ചു. പാലക്കാട്ടുകാരുടെ ക്ഷേമത്തിന് താമര ചിഹ്നത്തില്‍ വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത്. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ വീട്ടമ്മമാര്‍ക്ക് മാസം 1000 രൂപ നല്‍കുന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ശോഭാസുരേന്ദ്രന്റെയും പ്രഖ്യാപനം വന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.വീട്ടമ്മമാര്‍ക്ക് പച്ചക്കറി സാധനങ്ങള്‍ വാങ്ങാന്‍1500 രൂപ മാസം നല്‍കുന്ന അക്ഷയ കാര്‍ഡാണ് ഈ തെരെഞ്ഞെടുപ്പില്‍ പാലക്കാട്ടുകാര്‍ക്ക് മുന്നില്‍ ഞാന്‍ വെക്കുന്ന ഉറപ്പ്.പ്രതിമാസം 1,500/ നേരിട്ട് പച്ചക്കറിസാധനങ്ങള്‍ വാങ്ങാന്‍ ഉള്ള അക്ഷയ കാര്‍ഡ്.DBT വഴി നേരിട്ട് അക്കൗണ്ടില്‍.ഒട്ടേറെ സ്ഥലങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച ഈ മോഡല്‍ നമുക്ക് പാലക്കാട്ടു ഒരുമിച്ച്‌ നടപ്പിലാക്കാന്‍ സാധിക്കും. പാലക്കാട്ടുകാരുടെ ക്ഷേമത്തിന് താമര ചിഹ്നത്തില്‍ വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട്….നിങ്ങളുടെ സ്വന്തം-ശോഭാ സുരേന്ദ്രന്‍.

Spread the News

Leave a Comment