anugrahavision.com

ഒടമലയിൽ തെരുവ് നായയുടെ ആക്രമണം, നിരവധി പേർക്ക്പരിക്ക്

പെരിന്തൽമണ്ണ ഒടമലയിൽ വ്യാഴാഴ്ച്ച രാവിലെയാണ് നിരവധി പേർക്ക് തെരുവ് നായയുടെ ആക്രമണമേറ്റത്. വളാംകുളം, ഒടമല ഭാഗത്തുള്ളവർക്ക് കടിയേറ്റതായാണ് വിവരം. കൂടുതലും കടിയേറ്റത് കുട്ടികൾക്കാണ്. വീടുകളിലേക്ക് കയറി വന്ന് കുട്ടികൾ അടക്കമുള്ളവരെ കടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. കടിയേറ്റവരെല്ലാം പെരിന്തൽമണ്ണയിൽ ചികിത്സ തേടിയിട്ടുണ്ട്. പേവിഷ ബാധയുള്ള നായയെപ്പോലെ ലക്ഷണങ്ങളുണ്ട് കടിച്ച നായക്കെന്നും കടിയേറ്റ കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു.

Spread the News
0 Comments

No Comment.