ചെർപ്പുളശ്ശേരി. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 78-ാം രക്തസാക്ഷിത്വദിനത്തിൽ ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ , ചെർപ്പുളശ്ശേരി ഇന്ദിരാഭവനിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും നടത്തി.
മണ്ഡലം പ്രസിഡന്റ് പി. അക്ബർ അലി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.പി. വിനോദ് കുമാർ ,ടി. ഹരി ശങ്കരൻ, കെ.എം
ഇ സഹാക്ക് ,കെ. ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ , സുബീഷ്, വി.ജി ദീപേഷ് , മുഹമ്മദാലി കുറ്റിക്കോട്, ലക്ഷ്മണൻ,സുരേഷ് എന്നിവർ സംസാരിച്ചു.