anugrahavision.com

പി.ടി.ബി. സ്മാരക ആഗോള ബാലശാസ്ത്ര പ്രതിഭാ സംഗമം സമാപിച്ചു*

സോഷ്യൽ ആക് ഷൻഗ്രൂപ്പ് (ശാസ്ത്ര ), പൊതു വിദ്യാഭ്യാസ വകുപ്പ്, മലയാളം മിഷൻ എന്നിവയുടേയും കാൻഫെഡ്,പി.ടി.ബി. സ്മാരക ട്രസ്റ്റ്, ഇഗ്നേറ് തുടങ്ങിയ സാമൂഹ്യ സംഘങ്ങളുടേയും, അദ്ധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും വിദ്യാർത്ഥികളുടേയുംസഹകരണത്തോടെ സംഘടിപ്പിച്ചു വരുന്ന പി.ടി. ഭാസ്ക്കര പണിക്കർ സ്മാരക ബാലശാസ്ത്ര പരീക്ഷയുടെ ആഗോ ളതലപ്രതിഭാ സംഗമം സമാപിച്ചു.

ശാസ്ത്ര ഡയരക്ടർ വി.ആർ.വി. ഏഴോമിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനിൽനടന്ന പരിപാടി കേരളസംസ്ഥാന റജിസ്ടേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

മലയാളം മിഷൻ ഡയരക്ടർ പ്രശസ്ത കവി മുരുഗൻ കാട്ടാക്കട മുഖ്യ ഭാഷണം നടത്തി. കവിതാലാപനവും നടന്നു.

കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി (കാൻഫെഡ്) ചെയർമാൻ ഡോ.ബി.എസ് ബാലചന്ദ്രൻ, പി.ടി.ബി. സ്മാരക ട്രസ്റ്റ് സിക്രട്ടരി ജയപാലൻ കാര്യാട്ട്, ഇഗ്നെറ്റ് ഡയരക്ടർ നിരഞ്ജൻ ടി, തുടങ്ങിയവർ പി.ടി.ബി. സ്മൃതി ഭാഷണം നടത്തി.

ഡോ.കെ.പി.ബാലകൃഷ്ണ പൊതുവാൾ, എ.വി.വിജയരാജ്, കെ ശ്രീദേവി സുരേഷ്, ഡോ. സത്യേന്ദ്രൻ നമ്പ്യാർ, കെ. സേതുമാധവ്,ശ്രീകുമാരി ആൻറണി (ഷാർജ ), അംബിക പി.മേനോൻ (ഡൽഹി)
ഡോ.അജിത്ത്. കെ (പാലക്കാട് ),ശാസ്ത്ര ട്രഷറർ ഗംഗൻ കാനായി എന്നിവർ ആശംസയർപ്പിച്ചു.

അഗോള ബാലശാസ്ത്ര പരീക്ഷാ കോഡിനേറ്റർ സ്മിത പി.ആർ. സ്വാഗതവും ശാസ്ത്ര സിക്രട്ടരി ബി.ദാമോദരൻ മാസ്റ്റർനന്ദിയും പറഞ്ഞു.

“വായനയും ആസ്വാദനവും “എന്ന വിഷയത്തിൽ എടപ്പാൾ സി. സുബ്രഹ്മണ്യനും, “ആകർഷകമായ പ്രസംഗം” എന്ന വിഷയത്തിൽ കണ്ണോം രാമകൃഷ്ണനും ക്ലാസ് നയിച്ചു.
ഒക്ടോബർ 15 ന് ലോക വിദ്യാർത്ഥീദിനത്തിൽ ആരംഭിച്ച ശാസ്ത്രയുടെ “ആരോടും ചോദിക്കാം ” പരീക്ഷയുടെ പരിസമാപ്തിയായിട്ടാണ് ആഗോള ബാലശാസ്ത്ര പ്രതിഭാ സംഗമം സംഘടിപ്പിച്ചത്.

വിവര ശേഖരണം, പ്രശ്നോത്തരി, പ്രസംഗം, പ്രൊജക്ട് അവതരണം എന്നീ വിവിധ മൽസരങ്ങൾ പിന്നിട്ട് സംസ്ഥാന തലത്തിലും ദേശീയ –
അന്തർദേശീയതലങ്ങളിലും മികച്ച നിലവാരം പുലർത്തുന്നവരെയാണ് അതാത് മേഖലകളിലെ ബാലശാസ്ത്ര പ്രതിഭകളായി കണക്കാക്കുന്നത്.

വൈകുന്നേരം നടന്ന സമാപന കുടുംബസംഗമത്തിൽ സംസ്ഥാന ബാലസാഹിത്യ സ്റ്റിറ്റ്യൂട്ട് ഡയരക്ടർ പള്ളിയ റ ശ്രീധരൻ വിശിഷ്ടാതിഥിയായി. സാബു ഇ.സി, പപ്പൻ കുഞ്ഞിമംഗലം, രാജൻ അപ്യാൽ, താഹ കൊല്ലേത്ത്, ഡോ.ടി.എം.സുരേന്ദ്രനാഥ്തുടങ്ങിയവർ പ്രസംഗിച്ചു.

യു.പി.വിഭാഗത്തിൽ
മയൂരി എം (ശബരി എ യു പി എസ് കല്ലുവഴി, പാലക്കാട് ), അവന്തിക വിജയ് (കൊല്ലം, പുത്തൂർ) ഫാത്തിമ നബ റംഷീദ (കണ്ണൂർ, മുട്ടം ), ഹൈസ്കൂൾ വിഭാഗത്തിൽ അനന്യ. ടി.കെ (ജി.വി എച്ച് എസ് എസ് ചെർപ്പുളശ്ശേരി, പാലക്കാട്), അശ്വഘോഷ് സി.ആർ (കാസർഗോഡ്, ചായ്യോത്ത്)
ആത്രേയ് സി.എ, (കൊല്ലം, പൂയ്യപ്പള്ളി),
ദേശീയ തലത്തിൽ
ഇഷാൻ. വി. അനിൽ, (ഡൽഹി), അനശ്വര വി.എസ് (തമിഴ് നാട് )
അവന്തിക പി. എസ്
(കോയമ്പത്തൂർ ) അന്തർദേശീയ തലത്തിൽ ഏബൽ ഫ്രാൻസിസ് (റാസൽഖൈമ ), ദ്യുതി ജോഷിൻ (ഷാർജ ), അയാൻ മുഹമ്മദ് ( ദുബായി ) എന്നിവർ മികച്ച ബാലശാസ്ത്ര പ്രതിഭകളായി, അഡ്വ.കെ.പി.രാഘവപൊതുവാൾ, ഇന്ത്യനൂർഗോപി മാസ്റ്റർ, ടി.കെ.നാരായണ പൊതുവാൾ, യു. സുരേഷ്, വി.ആർ.രാമകൃഷ്ണപിളള, കെ.ആർ.കെ തൃക്കലങ്ങാട്, പേരുൽ കെ നാരായണൻ നമ്പ്യാർ. യം. രാജലക്ഷ്മി ടീച്ചർ,
സ്വാതന്ത്ര്യ സമര സേനാനി ടി.എം. വിഷ്ണു നമ്പീശൻ മാസ്റ്റർ എന്നിവരുടെ പേരിലുള്ള ബാലശാസ്ത്ര പ്രതിഭാ പുരസ്കാരങ്ങൾക്കും സ്കോളർ ഷിപ്പുകൾക്കും അർഹരായി.
ആഗോള പരിപാടിയിൽ വിജയകരമായിപങ്കെടുത്തവർക്കെല്ലാംപി.ടി.ബി. സമാരക ട്രസ്റ്റ്, കാൻഫെഡ് എന്നിവ ഏർപ്പെടുത്തിയ പ്രത്യേക പ്രോൽസാഹന സമ്മാനങ്ങൾലഭിക്കും:::

Spread the News

Leave a Comment