anugrahavision.com

വാളയാർ ആൾക്കൂട്ട കൊലപാതകം ; എസ് ഡി പി ഐ പ്രതിഷേധ പ്രകടനം

പാലക്കാട്: ജോലി തേടി കേരളത്തിലെത്തിയ ചത്തീസ്ഗഡ് സ്വദേശിയായ രാം നാരായണനെ ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് നടത്തിയ ആൾക്കൂട്ട അക്രമണം നടത്തി അതിമൃഗീയമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ജില്ലയിലെ മണ്ഡലം തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. പട്ടാമ്പി മണ്ഡലത്തിൽ വല്ലപ്പുഴ, മുളയൻകാവ്, മുതുതല, കൊപ്പം, ഷൊർണൂർ മണ്ഡലത്തിൽ ഷൊർണൂർ, ചെർപ്പുളശ്ശേരി, ഒറ്റപ്പാലം മണ്ഡലത്തിൽ ഒറ്റപ്പാലം, എന്നിവിടങ്ങളിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനത്തിന് ഷൊർണൂരിൽ മുസ്തഫ ടി എം , ചെർപ്പുളശ്ശേരിയിൽ റഹീം വീട്ടിക്കാട്, ഒറ്റപ്പാലത്ത് മുഹമ്മദലി (മാനു ) വല്ലപ്പുഴയിൽ സൈതലവി, കൊപ്പത്ത് സജീർ , മുതുതലയിൽ സജീർ , മുതുതലയിൽ സുലൈമാൻ മൗലവി, കുലുക്കല്ലൂരിൽ സുബൈർ എന്നിവർ നേതൃത്വം നൽകി.

Spread the News

Leave a Comment