anugrahavision.com

കൊച്ചിയിൽ ആശ്വാസമായി വേനൽ മഴ

കൊച്ചി. വേനൽചൂടിന് ആശ്വാസമേകിക്കൊണ്ട് കൊച്ചിയിൽ മഴപെയ്തു. വൈകിട്ട് ആറുമണിയോടെയാണ് മഴപെയ്തത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നല്ല ചൂടാണ് കൊച്ചിയിൽ അനുഭവപ്പെട്ടിരുന്നത്. അഞ്ചു ജില്ലകളിൽ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഇന്ന് രാവിലെ മുതൽ തന്നെ മാനത്ത് കാർമേഘങ്ങൾ ഇരുണ്ടു കൂടിയതിനാൽ നല്ല ചൂട് അനുഭവപ്പെട്ടിരുന്നു. ഏതായാലും വേനൽ മഴ നാട്ടുകാർക്ക് ആഘോഷമായി

Spread the News
0 Comments

No Comment.