ചെർപ്പുളശ്ശേരി. ചെർപ്പുളശ്ശേരി ടൗൺ നവീകരണത്തിന്റെ ഭാഗമായി നെല്ലായ മുതൽ കച്ചേരികുന്ന് വരെ നടക്കുന്ന റോഡ് നവീകരണത്തിൽ മഞ്ചക്കല്ലിൽ റോഡിന്റെ നടുവിലായി സ്ഥിതിചെയ്യുന്ന ബസ്റ്റോപ്പ് പൊളിച്ചു നീക്കി. ബസ്റ്റോപ്പ് പൊളിക്കാത്തതിനെ ചൊല്ലി നാട്ടുകാർക്ക് ഇടയിൽ അമർഷം ഉയർന്നിരുന്നു. എന്നാൽ റോഡ് പണി പുരോഗമിക്കവേ ബസ്റ്റോപ്പ് പൊളിച്ചു നീക്കും എന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇതിനിടയിൽ ചെർപ്പുളശ്ശേരി അർബൻ ബാങ്ക് മുതൽ നെല്ലായവരെ റോഡ് ടാറിങ് പൂർത്തിയാക്കും എന്ന് പറഞ്ഞിരുന്നെങ്കിലും ഒച്ചിന്റെ വേഗതയിലാണ് പണി നടക്കുന്നത്. ഇതിനിടയിൽ ടൗണിൽ പൊളിച്ച് നീക്കേണ്ട പല സ്ഥലങ്ങളും ഇപ്പോഴും പൊളിച്ചു നീക്കി ഇല്ലെന്നും ജനങ്ങൾ പരാതിപ്പെടുന്നു. ഏതായാലും കൊമ്പുള്ള ബസ്റ്റോപ്പ് ഇന്ന് വൈകുന്നേരത്തോടെ പൂർണ്ണമായും നീക്കം ചെയ്യും
No Comment.