anugrahavision.com

നഗരം മാറുന്നു.. ചെർപ്പുളശ്ശേരി ഇനി കളറാകും

ചെർപ്പുളശ്ശേരി. നെല്ലായ മുതൽ കച്ചേരിക്കുന്ന് വരെ നാലുവരിപ്പാതയും ഇരു സൈഡുകളിലും നടക്കാനുള്ള വഴികളുമായി നഗര നവീകരണ പ്രവർത്തനത്തിന്റെ അവസാന ഘട്ടമായ ടാറിങ് ജോലികൾ നെല്ലായിൽ നിന്നും ആരംഭിച്ചു. കേരള സർക്കാർ കോടികൾ ചിലവഴിച്ചു നടപ്പാക്കുന്ന ഈ പദ്ധതി പ്രാവർത്തികമാകുന്നതോടെ ചെർപ്പുളശ്ശേരി നഗരം അക്ഷരാർത്ഥത്തിൽ ആധുനികതയുടെ മുഖച്ഛായ അണിയും. ഊരാളുങ്കൽ ലേബർ സൊസൈറ്റി ആണ് ഈ റോഡിന്റെ പണികൾ ഏറ്റെടുത്തിട്ടുള്ളത്. ബി എം ആൻഡ് ബി സി നിലവാരത്തിലുള്ള ടാറിങ് ആണ് നടക്കുന്നത്. റോഡിന്റെ ഇരുവശത്തും കൃത്യമായ ഡ്രൈനേജ് സംവിധാനം ഉറപ്പുവരുത്തിയ ശേഷം ഉയർത്തേണ്ട സ്ഥലങ്ങൾ ഉയർത്തിയും താഴ്ത്തേണ്ട സ്ഥലങ്ങൾ താഴ്ത്തിയും വാഹനങ്ങൾക്ക് യാത്ര സുഗമമാക്കുന്നതിനുള്ള ആധുനിക പാതയാണ് ചെർപ്പുളശ്ശേരി പട്ടണം സ്വന്തമാക്കുന്നത്. നെല്ലായ മുതൽ ചെർപ്പുളശ്ശേരി അർബൻ ബാങ്കിന്റെ മുൻവശം വരെ ടാറിങ് ജോലികൾ പൂർത്തിയാകും. ടാറിങ് നടക്കുന്നതിനാൽ ഭാഗികമായി ഗതാഗത തടസ്സം ഉണ്ടാകുമെന്ന് ഷോർണൂർ എം എൽ എ പി മമ്മികുട്ടി പറഞ്ഞു.

Spread the News
0 Comments

No Comment.