anugrahavision.com

Onboard 1625379060760 Anu

രാജ്യത്തെ ശിഥിലപ്പെടുത്തുന്ന സി എ എ നിയമം ഉടൻ പിൻവലിക്കണം- വെൽഫെയർ പാർട്ടി

അങ്ങാടിപ്പുറം: വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി തിരൂർക്കാട് അമദ് ഐ ടി ഐയിൽ വച്ച് നേതൃസംഗമം സംഘടിപ്പിച്ചു.
നേതൃസംഗമം വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി കാദർ അങ്ങാടിപ്പുറം ഉദ്ഘാടനം ചെയ്തു.
തിരുവായ്ക്ക് എതിർവായില്ലാത്ത രാജ്യഭരണം സ്വപ്നം കാണുന്ന സംഘപരിവാർ ഇന്ത്യ മഹാരാജ്യത്തെ വലിയ അപകടത്തിലേക്കാണ് നയിക്കുന്നത് എന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടാവണം സമാധാനപൂർണമായ ജീവിതം സാധ്യമാക്കുന്നതിന് ബിജെപി നേതൃത്വം നൽകുന്ന ഫാസിസ്റ്റ് മുന്നണിക്കെതിരായ നിലപാട് സ്വീകരിക്കണമെന്നും.
ഇന്ത്യാ രാജ്യത്തെ 20 കോടിയിലേറെ വരുന്ന മുസ്ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കാനുള്ള ആർഎസ്എസ് പദ്ധതിയാണ് സി എ എ യിലൂടെ ബിജെപി നടപ്പിൽ വരുത്തുന്നതെന്നും രാജ്യത്തെ ശിഥിലപ്പെടുത്തുന്ന ഈ നിയമം ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സൈതാലി അധ്യക്ഷത വഹിച്ചു,
മങ്കട മണ്ഡലം വൈസ് പ്രസിഡന്റ് ജമാൽ കൂട്ടിൽ, പാർട്ടി പഞ്ചായത്ത് സെക്രട്ടറി ശിഹാബ് മാസ്റ്റർ,അരിപ്ര രണ്ടാം വാർഡ് മെമ്പർ സ്വാലിഹ നൗഷാദ്,
എഫ് ഐ ടി യു ജില്ലാ സെക്രട്ടറി ഫസൽ തിരൂർക്കാട്, സക്കീർ അരിപ്ര, നസീമ മദാരി, ആഷിക് ചാത്തോലി, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുജിത്ത് അങ്ങാടിപ്പുറം,
വിമൻ ജസ്റ്റിസ് മൂവ്മെന്റ് മണ്ഡലം കൺവീനർ സാബിറ ഹുസൈൻ,ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അഷ്‌ഫാക്ക്, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു.
റഹ്മത്തുള്ള അരങ്ങത്ത്, മനാഫ് തോട്ടോളി,റഷീദ് കുറ്റീരി, നെജിയ മുഹ്സിൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി,

Spread the News
0 Comments

No Comment.