anugrahavision.com

ശബരിമല സ്വർണ്ണ കവർച്ച കേസിലെ എഫ്.ഐ.ആർ . പകർപ്പ് അനുവദിക്കാത്ത റാന്നി മജിസ്‌ട്രേറ്റിനെതിരെ നടപടി വേണമെന്ന് ഹൈക്കോടതി റജിസ്ട്രർ ജനറലിന് പരാതി

ശബരിമല സ്വർണ്ണ കവർച്ച കേസിലെ എഫ്.ഐ.ആർ. ന്റെ സർട്ടിഫൈഡ് പകർപ്പ് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് നൽകാത്ത റാന്നി മജിസ്‌ട്രേറ്റ് കോടതി I ലെ ജുഡീഷ്യൽ ഓഫീസർക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഹൈക്കോടതി റജിസ്ട്രർ ജനറലിന് പരാതി നൽകി.Screenshot 20251107 172903 Whatsapp

റാന്നി മജിസ്‌ട്രേറ്റിന്റെ നടപടി മാനദണ്ഡപ്രകാരം നിയമവിരുദ്ധ സംഗതിയാണ്. അന്വേഷണ ഏജൻസികളുടെ പ്രവർത്തിയെ തടസ്സപ്പെടുത്തുന്ന നടപടിയായിട്ടെ ഇതിനെ കാണുവാൻ കഴിയൂ. പൊതു വിഷയങ്ങളെ സംബന്ധിച്ച് വിവരം ശേഖരിക്കുന്നതിനും അന്വേഷണം നടത്തുന്നതിനും കാരണം ബോധിപ്പിച്ച് കൊണ്ട് കോടതികളിൽ അന്വേഷണ ഏജൻസികളോ അഭിഭാഷകരോ എഫ്.ഐ.ആർ.ന്റെയും അനുബന്ധ രേഖകളുടെയും സർട്ടിഫൈഡ് പകർപ്പിന് അപേക്ഷിച്ചാൽ വാദി, എതിർകക്ഷികൾ, സാക്ഷികൾ ഇവർക്ക് പുറമെയുള്ളവർക്കും നൽകണമെന്ന നിർദ്ദേശം സർക്കുലറായി ജുഡീഷ്യൽ ഓഫീസർക്ക് ഹൈക്കോടതി രജിസ്ട്രാർ ജനറൽ നൽകണമെന്നും അഡ്വ കുളത്തൂർ ജയ്‌സിങിന്റെ പരാതിയിൽ ആവിശ്യമായിട്ടുണ്ട്.

Spread the News

Leave a Comment