പെരിന്തൽമണ്ണ: അഞ്ചാമത് സംസ്ഥാന മിക്സ് ബോക്സിങ് ചാംപ്യൻഷിപ് നാളെ(16.11.25) പുലാമന്തോളിൽ നടക്കും.
രാവിലെ 8.30 മുതൽ വിഎഫ്സി ബോക്സിങ് ക്ലബിൽ നടക്കുന്ന ചാംപ്യൻഷിപ്പും തുടർന്നുള്ള അവാർഡ് നൈറ്റും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മണികണ്ഠൻ കൊളത്തൂർ ഉദ്ഘാടനം ചെയ്യും. പെരിന്തൽമണ്ണ പ്രസ് ഫോറം പ്രസിഡൻ്റ് സത്താർ ആനമങ്ങാട് ആധ്യക്ഷ്യം വഹിക്കും . സിനിമാ നടി സരിഗ സ്റ്റിബിൻ, ചൈനീസ് ഷാവോളിൻ കുങ്ഫു ഇന്റർ നാഷനൽ ഫൗണ്ടർ സിഫു അബ്ദുൽ റഹൂഫ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും .
14 ജില്ലകളിൽ നിന്ന് വിവിധ വിഭാഗങ്ങളിലായി അഞ്ഞുറോളം താരങ്ങൾ മാറ്റുരയ്ക്കും . വിജയികളെ ഡിസംബർ 26, 27, 28 തീയതികളിൽ മഹാരാഷ്ട്രയിലെ റോഹായിൽ നടക്കുന്ന ദേശീയ
ചാംപ്യൻഷിപ്പിൽ പങ്കെടുപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം. പി. സുബ്രഹ്മണ്യൻ അറിയിച്ചു.
I