anugrahavision.com

പുതുമയാർന്ന സ്ഥാനാർത്ഥി പ്രഖ്യാപനവും ഐക്യദാർഡ്യ പ്രഖ്യാപനവും

വലമ്പൂർ : യോഗത്തിൽ പങ്കെടുത്തവർ എല്ലാവരും സ്ഥാനാർത്ഥിയുടെഫോട്ടോ ഉയർത്തിപ്പിടിച്ച് കൊണ്ട് പുതുമയാർന്ന സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി ശ്രദ്ധേയമായി അങ്ങാടിപ്പുറം പഞ്ചായത്തിലെ 5-ാം വാർഡായ വലമ്പൂർ. പാറമ്മൽ അഷ്റഫിനെ യാണ് വാർഡ് കമ്മറ്റി സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത്. സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താൻ സംഘടിപ്പിച്ച കൺവെൻഷനിലാണ് പങ്കെടുത്തവരെല്ലാം സ്ഥാനാർത്ഥിയുടെ ഫോട്ടൊ പതിച്ച പോസ്റ്ററുകൾ ഉയർത്തിക്കാട്ടി പുതുമയാർന്ന ഐക്യദാർഡ്യം പ്രഖ്യാപിച്ചത്.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഉമ്മർ അറക്കൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയും സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിക്കുകയും ചെയ്തു. ഉടനെ ചടങ്ങിൽ പങ്കെടുത്തവരെല്ലാം സ്ഥാനാർത്ഥിയുടെ ഫോട്ടോയുമായുള്ള പോസ്റ്ററുകൾ ഉയർത്തി സ്ഥാനാർത്ഥിക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയായിരുന്നു. കെ.പി. മുഹമ്മദെന്ന കുഞ്ഞുട്ടി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി സഈദ ടീച്ചർ, സി.ടി.അക്ബർ,അഷറഫ് പിലാക്കാടൻ,മൂന്നാക്കൽ ബാബു ,പുളിയക്കുത്ത് മുഹമ്മദലി, കെ എസ് അനീഷ് , റോയി, എം. ഫാറൂഖ്, പി അഷ്റഫ്, കെ പി നൂറുദ്ദീൻ, അഷ്‌റഫ് പാറമ്മൽ പ്രസംഗിച്ചു.

Spread the News

Leave a Comment