തൃശ്ശൂർ. വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന ബാലമുരുകൻ എന്നയാളാണ് ജയിൽ ചാടിയിരിക്കുന്നത്. തമിഴ്നാട്ടിൽ ഒരു കേസിന്റെ പേരിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയി തമിഴ്നാട് പോലീസ് വിയ്യൂരിൽ തിരിച്ചെതിച്ചപ്പോൾ ആണ് വാഹനത്തിൽ നിന്നും ഇയാൾ രക്ഷപ്പെട്ടിരിക്കുന്നത്. കൈവിലങ്ങ് ഇല്ലാത്തതിനാൽ ഇയാൾക്ക് രക്ഷപ്പെടാൻ കൂടുതൽ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. തൃശ്ശൂർ നഗരവും പരിസരവും എല്ലാം പോലീസ് നിരീക്ഷിച്ച് ഇയാൾക്ക് വേണ്ടി സമഗ്രമായ തിരച്ചിൽ നടത്തുകയാണ്. വാഹനങ്ങൾ അടക്കം പരിശോധിച്ചു കൊണ്ടാണ് തിരച്ചിൽ നടക്കുന്നത്. ആർക്കെങ്കിലും ഇയാളെക്കുറിച്ച് അറിവ് കിട്ടിയാൽ പോലീസിൽ അറിയിക്കണമെന്ന് തൃശ്ശൂർ പോലീസ് അറിയിച്ചു.