anugrahavision.com

പാലക്കാട് ഡിസ്ട്രിക്ട് കളക്ടേഴ്സ് ഇന്റേൺഷിപ്പ് പ്രോഗ്രാം

പാലക്കാട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ പാലക്കാട് ഡിസ്ട്രിക്ട് കളക്ടേഴ്സ് ഇന്റേൺഷിപ്പ് പ്രോഗ്രാം 2025 ന്റെ ഭാഗമായി ഇന്റേൺഷിപ്പ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ കെ.ബി ഐശ്വര്യ, ബി. അശ്വിനി, ആർ. ശിൽപ, ജെ. ജഹാന ഷെറിൻ, കെ. വിജയകുമാരി എന്നിവർക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. ജില്ല ഭരണകൂടവുമായി സഹകരിച്ച് പാലക്കാട് മാനേജ്മെന്റ് അസോസിയേഷനും ഇസാഫ് ഫൗണ്ടേഷനും ചേർന്ന് സ്പോൺസർ ചെയ്യുന്ന പരിപാടിയിലൂടെ ഉദ്യോർത്ഥികൾക്ക് പൊതുഭരണത്തിൽ പ്രായോഗിക പരിചയം നേടാനുള്ള അവസരം നൽകുന്നു. നൂറോളം അപേക്ഷകരിൽ നിന്നും പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോർത്ഥികളെ തെരഞ്ഞെടുത്തത്. ആറു മാസം നീണ്ടുനിന്ന പരിപാടിയിലൂടെ ജില്ലയുടെ ഭരണപരവും വികസനപരവുമായ പദ്ധതികളുടെ ആസൂത്രണങ്ങളിൽ പങ്കെടുക്കുവാനും നയനിർവാഹനം നിരീക്ഷിക്കുവാനുള്ള അവസരം ഉദ്യോഗാർത്ഥികൾക്ക് ലഭിച്ചു. പല മേഖലകളുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികൾക്ക് ക്ലാസുകൾ എടുത്തവരെ മൊമന്റോ നൽകി ആദരിച്ചു.

Spread the News

Leave a Comment