കൊച്ചി. ഇൻ്റർനാഷണൽ പുലരി ടീ വിയുടെ മൂന്നാമത് ചലച്ചിത്ര, സീരിയൽ, ഷോർട്ട് ഫിലിം, ഡോക്യുമെൻ്ററി അവാർഡിൽ ജനപ്രിയ ചിത്രമായി മോഹൻലാൽ നായകനായി അഭിനയിച്ച് സൂപ്പർഹിറ്റായി മാറിയ “തുടരും” തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയായി ഉറ്റവർ, സംവിധായകൻ അനിൽ ദേവ് (ഉറ്റവർ ), നടൻ നിരഞ്ജ് മണിയൻപിള്ള രാജു (ഗു, ത്രയം), നടി ലാലി പി എം (മദർ മേരി ), മഞ്ജു നിഷാദ് (ട്രെയ്സിംഗ് ഷാഡോ ) നവാഗത സംവിധായകൻ എ ആർ വാടിക്കൽ (മദർ മേരി ) ജനപ്രിയ സീരിയലായി ഗീതാഗോവിന്ദം (ഏഷ്യാനെറ്റ്), മികച്ച സീരിയൽ – മാംഗല്യം തന്തുനാനേന (സൂര്യ ടീവി ), സംവിധായകൻ – ശ്രീജിത്ത് പലേരി ( മാംഗല്യം തന്തുനാനേന ) , ലൈവ് കമൻ്റേറ്റർ – പ്രവീൺ ഇറവങ്കര ( തൃശൂർ പൂരം) മികച്ച ഷോർട്ട് ഫിലിം – ഉപ്പ്, മികച്ച ഷോർട്ട് ഫിലിം സംവിധായികമാരായി ലിനി സ്റ്റാൻലി (സ്റ്റാർസ് ഇൻ ദി ഡാർക്ക്നസ്സ്), ജയാമേനോൻ (സ്റ്റെയിൽമേറ്റ്), മികച്ച സംഗീത വീഡിയോയായി പൊൻമകൾ (നിർമ്മാണം – പ്രഭ ടി കെ )തുടങ്ങി നിരവധി പേർ തെരഞ്ഞെടുക്കപ്പെട്ടു.
ചലച്ചിത്ര സംവിധായകൻ ടി എസ് സുരേഷ്ബാബു ചെയർമാനും അഭിനേത്രി മായ വിശ്വനാഥ് , ചലച്ചിത്ര നിരൂപകൻ സുനിൽ സിഇ, നടി ദീപാ സുരേന്ദ്രൻ, സംവിധായകൻ ജോളിമസ് എന്നിവർ മെമ്പർമാരുമായിട്ടുള്ള പാനലാണ് വിജയികളെ തെരഞ്ഞെടുത്തത്.
ഡിസംബർ 7 ന് തിരുവനന്തപുരം ഏരീസ് പ്ളക്സ് തീയേറ്ററിൽ വെച്ചാണ് അവാർഡു വിതരണം.
പി ആർ ഓ – അജയ് തുണ്ടത്തിൽ ……..