ചെർപ്പുളശ്ശേരി. കഴിഞ്ഞ ഇരുപതോളം വർഷമായി ഗാനമേള വേദികളിൽ നിറന്നിധ്യമായ സാരംഗ് മ്യൂസിക് പുതിയ രൂപത്തിൽ പ്രേക്ഷക ഹൃദയങ്ങളിലേക്ക് എത്തുകയാണ്. സാരംഗ് നാദോപാസന എന്ന പേരിൽ ഭക്തി രസപ്രാധാന്യമുള്ള നിരവധി ഗാനങ്ങൾ കോർത്തിണക്കി നടത്തുന്ന
ഈ സംഗീത
കൂട്ടായ്മയിൽ അണിനിരക്കുന്ന കലാകാരന്മാർ പ്രിയ ദാസ് കൊപ്പം, സിദ്ധാർത് പാലൂർ,
ഗോപി സാഗ കുലുക്കല്ലൂർ,അനുഷാദ് ചെറുപ്പളശ്ശേരി, മണികണ്ഠൻ ചെറുപ്പളശ്ശേരി, വിഷ്ണു കൃഷ്ണ കല്ലുവഴി, കൃഷ്ണെന്ദു ജി നാഥ് തുടങ്ങിയ കലാകാരന്മാരോടൊപ്പം പ്രഗൽഭരായ പക്കമേളക്കാരും അണിനിരന്നു കൊണ്ടാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. സാരംഗ് മ്യൂസിക്കിന്റെ അവതരണ കാലത്ത് പ്രേക്ഷകർ നൽകിയ അളവറ്റ പ്രോത്സാഹനമാണ് സാരംഗ് നാദോപാസന എന്ന പുതിയ സംരംഭത്തിനും പ്രതീക്ഷിക്കുന്നതെന്ന് കലാകാരന്മാർ അറിയിച്ചു. പ്രോഗ്രാം ബുക്കിങ് നമ്പർ 9446397762 7907317138