ചെർപ്പുളശ്ശേരി. മാങ്ങോട് മെഡിക്കൽ കോളേജിൽ വച്ചാണ് കേസ് ആസ്പദമായ സംഭവം നടക്കുന്നത്. പട്ടാളക്കാരനായ സുരേഷ് എന്ന കോങ്ങാട്ടുകാരൻ തന്റെ ഭാര്യയെ കാണാനായി മെഡിക്കൽ കോളേജിലെത്തി. എന്നാൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഭാര്യയെ ലേബർ റൂമിൽ വെച്ച് കാണാൻ പറ്റില്ലെന്നു പറഞ്ഞതോടെ ക്ഷുഭിതനായ ഇയാൾ ലേബർറൂം തള്ളി തുറക്കുകയും അവിടെയുള്ളവരെ പിടിച്ചു തള്ളുകയും ചെയ്തു. ചെർപ്പുളശ്ശേരിയിൽ നിന്നും ഗ്രേഡ് എസ്ഐ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമെത്തുകയും ഇയാളെ പിടികൂടാൻ ശ്രമം നടത്തുകയും ചെയ്തു. ഇതിനിടയിൽ പിടിവലിയിൽ എസ് ഐയുടെ ലാത്തി കൈക്കലാക്കുകയും ഗ്രേഡ് എസ് ഐ യെ മർദ്ദിക്കുകയും ചെയ്തു എന്നതാണ് ഇയാൾക്കെതിരെ ഉയർന്ന പരാതി. തുടർന്ന് ഇയാൾ ഓടി രക്ഷപ്പെടുകയും റബ്ബർ തോട്ടത്തിൽ കയറിയ ഇയാളെ ചെർപ്പുളശ്ശേരിയിൽ നിന്നും വന്ന സംഘം പോലീസ് എത്തി പിടികൂടുകയും ആയിരുന്നു . ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.