ചെർപ്പുളശ്ശേരി SNDP ശാഖയുടെ നേതൃത്വത്തിൽ ശ്രീ നാരായണ ഗുരു സമാധി ദിനം ചെർപ്പുളശ്ശേരി ഗുരുമന്ദിരത്തിൽ വെച്ച് ആചരിച്ചു.ശാഖ വൈസ് പ്രസിഡൻ്റ് മുത്തപ്പൻ വിജയൻ പൂജ കർമങ്ങൾക്ക് നേതൃത്വം നൽകി
വനിത സംഘത്തിൻ്റെ നേതൃത്വത്തിൽ പ്രാർത്ഥന ആലപനവും നടന്നു. തുടർന്ന് യോഗത്തിൽ കരീപാടത്ത് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.യൂണിയൻ കൗൺസിലർ ചോലക്കൽ ശ്രീകുമാർ ഉദ്ഘാ
ടനം ചെയ്തു.Dr ശശികുമാർ ഗുരു പ്രഭാഷണം നടത്തി.Dr സംഗീത് , A രാമകൃഷ്ണൻ, തൃപ്തി വിജയൻ ,യൂണിയൻ വനിത സംഘം പ്രസിഡൻ്റ് രത്നകുമാരി സംസാരിച്ചു.വൈസ് പ്രസിഡൻ്റ് മുത്തപ്പൻ വിജയൻ സ്വാഗതവും കുമാർ ദാസ് സ്രാമ്പിക്കൽ നന്ദിയും പറഞ്ഞു. തുടർന്ന് പ്രസാദ വിതരണവും ഉണ്ടായിരുന്നു..