ചെർപ്പുളശ്ശേരി. മഹിളാ കോൺഗ്രസ്സ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ചെർപ്പുളശ്ശേരി ഇന്ദിരാഭവനിൽ പതാക ഉയർത്തി, ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് ഇന്ദു നാരായണൻ പതാക ഉയർത്തി. മഹിളാ കോൺഗ്രസ്സ് ചെർപ്പുളശ്ശേരി മണ്ഡലം പ്രസിഡൻ്റ് എം വി .ബീന,
ഡി സി സി നിർവ്വഹക സമിതി അംഗം പി.പി വിനോദ് കുമാർ, മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.ഉണ്ണികൃഷണൻ, മുൻസിപ്പൽ കൗൺസിലർമാരായ കെ രജനി, ഷീജ അശോകൻ, സെക്രട്ടറിമാരായ കെ.ടി.രതീദേവി, ധനലക്ഷമി എന്നിവർ പങ്കെടുത്തു സംസാരിച്ചു.