ചെർപ്പുളശ്ശേരി. നഗരസഭ ചെയർമാൻ കോറി മാഫിയയുടെ പിടിയിൽ അകപ്പെട്ടതായി വെളിവാക്കുന്ന ഫോൺ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ആശയക്കുഴപ്പത്തിന് കാരണമാകുന്നു. നഗരസഭ ചെയർമാന്റെത് എന്ന് തോന്നുന്ന ഫോൺ സംഭാഷണം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പന്നിയെൻകുരിശി ഒരു പരിപാടിക്ക് കൊറി മാഫിയ 5 ലക്ഷം രൂപ സഹായിച്ചതായും നമുക്ക് ഓരോ ലക്ഷം രൂപ വീതം ചോദിച്ചു കൊണ്ട് കുറച്ചു പണം നമുക്കെടുത്ത് ബാക്കി തുക പാർട്ടിക്കും കൊടുക്കാം എന്നാണ് ഫോൺ സംഭാഷണത്തിൽ പറയുന്നത്. ഈ സംഭാഷണം നഗരസഭാ ചെയർമാ ന്റേതാ താണെന്ന് രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭാഷണം പുറത്തുവന്നതിനെ തുടർന്ന് നാളെ രാവിലെ 9 മണിക്ക് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നഗരസഭയിലേക്ക് മാർച്ച് നടത്തുമെന്ന് ചെർപ്പുളശ്ശേരി കോൺഗ്രസ് കമ്മിറ്റി പറഞ്ഞു