anugrahavision.com

ചെർപ്പുളശ്ശേരി നഗരസഭയുടെ മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിച്ചു

ചെർപ്പുളശ്ശേരി. ബസ് ടെർമിനൽ, മിനി സിവിൽ സ്റ്റേഷൻ, കുട്ടികളുടെ പാർക്ക്, വള്ളുവനാട് കൾച്ചറൽ സെന്റർ തുടങ്ങി നവീന ആശയങ്ങൾ അടങ്ങിയ മാസ്റ്റർ പ്ലാൻ ആണ് പ്രസിദ്ധീകരിച്ചത്. നഗരത്തിലെ പ്രധാന റോഡുകളെയെല്ലാം ബന്ധിപ്പിച്ചുകൊണ്ട് നവീന ആശയങ്ങൾ ഉൾപ്പെടുത്തി മികച്ച രീതിയിൽ ചെർപ്പുളശ്ശേരിയെ മാറ്റിയെടുക്കുന്ന മാസ്റ്റർ പ്ലാൻ ആണ് പ്രസിദ്ധീകരിച്ചതെന്ന് നഗരസഭ അവകാശപ്പെടുന്നു. അടിസ്ഥാന വികസനം കാർഷിക വികസനം തുടങ്ങി എല്ലാ മേഖലകളെയും ബന്ധിപ്പിക്കുന്ന പ്രോജക്ടുകൾ പുതിയ മാസ്റ്റർ പ്ലാനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ച മാസ്റ്റർ പ്ലാനിൽ ആശയക്കുഴപ്പമോ അപാകതയോ ചൂണ്ടിക്കാണിക്കാവുന്നതാണ് എന്നും ഇതിനായി സെപ്റ്റംബർ 21 വരെ സമയം അനുവദിച്ചിട്ടുണ്ട് എന്നും നഗരസഭാ അധികാരികൾ പറയുന്നു.

Spread the News

Leave a Comment