anugrahavision.com

ശബരിമലയിൽ ദ്വാരപാലകന്റെ സ്വർണ്ണപ്പാളി അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിൽ കൊണ്ടുപോയത് വിവാദമായി

ശബരിമല.. ശ്രീകോവിലിനു മുന്നിലെ ദ്വാരപാലകന്റെ സ്വർണ്ണ പാളിയാണ് അറ്റകുറ്റപ്പണികൾക്കായി ദേവസ്വം കമ്മീഷണറുടെയോ ഹൈക്കോടതിയുടെ അനുമതി വാങ്ങാതെ ചെന്നൈക്ക് കൊണ്ടുപോയത് എന്ന് ശബരിമല സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഓണത്തിന്  പൂജകൾ അവസാനിച്ച ശേഷം ശബരിമല നട അടച്ച സമയത്താണ് ശബരിമലയിൽ നിന്നും മാറ്റിയത്.  ദ്വാരപാലകന്റെ സ്വർണപ്പാളി സ്പെഷ്യൽ കമ്മീഷണറുടെ അനുമതി കൂടാതെ അറ്റകുറ്റപ്പണികൾ ചെയ്യുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് ദേവസം കമ്മീഷണർ അറിയിച്ചതോടെയാണ് ഈ പ്രശ്നം വിവാദമായത്. . ശബരിമലയിൽ സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട ഏതുതരം വർക്കുകൾ നടക്കുമ്പോഴും അത് അവിടെ തന്നെ നിർമ്മാണം നടത്തി പുനസ്ഥാപിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. . എന്നാൽ ഈ നിയമങ്ങൾ കാറ്റിൽ പറത്തി ദേവസ്വം ബോർഡ് എടുത്ത തീരുമാനം ഗുരുതര വീഴ്ചയാണെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ രേഖാമൂലം അറിയിച്ചതോടെയാണ് പ്രശ്നം ഗൗരവമായത്. എന്നാൽ തന്ത്രിയുടെ അനുവാദത്തോടെയാണ് സ്വർണ്ണപ്പാളി അറ്റകുറ്റപ്പണികൾക്കായി എടുത്തത് എന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചത് . തിരുവാഭരണം സ്പെഷ്യൽ കമ്മീഷണർ വിജിലൻസ് ഓഫീസർ എന്നിവർ അടങ്ങുന്ന ടീമുകളെല്ലാം തന്നെ ഈ സ്വർണ്ണപ്പാളി ചെന്നൈയ്ക്ക് കൊണ്ടുപോകുന്നതിന് മുമ്പ് പരിശോധിച്ചിട്ടുണ്ടെന്നും ഇതിൽ യാതൊരു അപാകതകളും കാണുന്നില്ല എന്നും ദേവസ്വം ബോർഡ് അറിയിച്ചു.

Spread the News

Leave a Comment