anugrahavision.com

ഭരണഭാഷ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

ഔദ്യോഗിക ഭാഷ മലയാളം ആക്കുന്നതിനും ഭരണരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഭരണഭാഷ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 2024 കലണ്ടര്‍ വര്‍ഷത്തില്‍ മലയാളത്തില്‍ ചെയ്ത ജോലികളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. ഏറ്റവും കൂടുതല്‍ ഭാഷാമാറ്റ പുരോഗതി കൈവരിക്കുന്നതും കര്‍മപരിപാടി തയാറാക്കി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതുമായ വകുപ്പിനും ജില്ലക്കും സര്‍ക്കാറിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ‘ഗ്രൂപ്പ് എ’, ‘ഗ്രൂപ്പ് ബി’, ‘ഗ്രൂപ്പ് സി’ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും ‘ഗ്രൂപ്പ് സി’ വിഭാഗത്തില്‍പ്പെട്ട ടൈപ്പിസ്റ്റ്/കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്ുമാര്‍ക്കും സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ഭരണഭാഷ സേവന പുരസ്‌കാരത്തിനും എല്ലാ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും ഭരണഭാഷ ഗ്രന്ഥരചന പുരസ്‌കാരത്തിനും അപേക്ഷിക്കാം. നിശ്ചിത ഫോമില്‍ തയാറാക്കിയ ഭരണഭാഷ സേവന പുരസ്‌കാരങ്ങള്‍ക്കും (സംസ്ഥാനതലം), ഭരണഭാഷരചന പുരസ്‌കാരത്തിനും മികച്ച വകുപ്പിനും മികച്ച ജില്ലക്കുള്ള പ്രത്യേക പുരസ്‌കാരത്തിനുമുള്ള അപേക്ഷകള്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനും ജില്ലാതല ഭരണഭാഷ സേവന പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ജില്ലാ കലക്ടര്‍മാര്‍ക്കും സെപ്റ്റംബര്‍ 15ന് വൈകുന്നേരം അഞ്ചിനകം നല്‍കണം.
സര്‍ക്കാരിലേക്കുള്ള അപേക്ഷകള്‍ ലഭ്യമാക്കേണ്ട വിലാസം: ഡെപ്യൂട്ടി സെക്രട്ടറി, ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ്, അനക്സ് 1, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 695 001.
ഇ – മെയില്‍: pardold@gmail.com. ഫോണ്‍: 0471-2518792.

Spread the News

Leave a Comment