*ജല്‍ ജീവന്‍ മിഷന്‍ പദ്ധതികൾക്ക് സാമ്പത്തിക സഹായം*
സംസ്ഥാനത്തെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ക്കായി നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി നല്‍കി. 8862.95 കോടി രൂപയുടെ വായ്പാ അനുമതി തത്വത്തിൽ നൽകുകയും ആദ്യ ഘട്ടത്തിൽ 5000 കോടി രൂപ എടുക്കാൻ അനുവദിക്കുകയും ചെയ്യും.
*കേരള സംഘങ്ങൾ രജിസ്ട്രേഷൻ ബിൽ*
തിരുവിതാംകൂർ – കൊച്ചി സാഹിത്യ ശാസ്ത്രീയ ധാർമിക സംഘങ്ങൾ (1955- ലെ 12 ആം ആക്ട്), മലബാർ പ്രദേശത്ത് ബാധകമായ 1860 -ലെ സംഘങ്ങൾ രജിസ്ട്രേഷൻ ആക്ട്, (1860 -ലെ 21ആം കേന്ദ്ര ആക്ട്) എന്നീ നിയമങ്ങൾ റദ്ദ് ചെയ്ത് കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന സംഘങ്ങൾക്കായുള്ള ‘കേരള സംഘങ്ങൾ രജിസ്ട്രേഷൻ ബിൽ – 2025’ ന് അംഗീകാരം നൽകി.
*ബിഡ് അനുവദിച്ചു*
കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ സമർപ്പിച്ച WSS to Arakkulam and Veliyamattom (part) panchayath in Idukki district – Supply and Laying Clear Water Pumping Mains, Construction of GLSR at various zones, supplying, laying, testing and commissioning of Clear Water pump sets (Low – Level –Zono), Package VIII – General Civil work എന്ന പ്രവൃത്തിക്ക് 9,73,16,914.95 രൂപയുടെ ബിഡ് അനുവദിച്ചു.