anugrahavision.com

ഇനിയെങ്കിലും തീരുമോ? ചെർപ്പുളശ്ശേരിയിലെ പാർക്കിംഗ് പ്രശ്നം…..

ചെർപ്പുളശ്ശേരി. നഗരനവീകരണം ഒരുഭാഗത്ത് നടന്നെങ്കിലും ചെർപ്പുളശ്ശേരിയിലെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് നിയന്ത്രിക്കുന്നതിൽ അധികാരികൾ അമ്പേ പരാജയപ്പെട്ടു.. നാലുവരിപ്പാത നെല്ലായ മുതൽ കച്ചേരി കുന്നു വരെ പ്രാവർത്തികമായെങ്കിലും ഈ പാതയ്ക്ക് അരികിലൂടെ പാർക്കിംഗ് ചെയ്യുന്ന വാഹനങ്ങളെ നിയന്ത്രിക്കുവാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയോ പോലീസ് അധികാരികളോ ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. ഹൈസ്കൂൾ റോഡ് ജംഗ്ഷൻ യൂ ടേൺ എടുക്കുന്ന സ്ഥലത്ത് പലപ്പോഴും സ്വകാര്യ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് മറ്റു വാഹനങ്ങൾക്ക് തടസ്സമാകുന്നു. എകെജി റോഡ് തുടങ്ങുന്ന സ്ഥലത്തുള്ള ഓട്ടോറിക്ഷ പാർക്കും ക്രമമായ അല്ല ക്രമീകരിച്ചിരിക്കുന്നത്. ഇതുമൂലം ഓട്ടോക്കാർക്ക് ഓട്ടം കിട്ടുന്നില്ല എന്നതും പരാതിയായി പറയുന്നു. ഈ ഓട്ടോ സ്റ്റാൻഡിന്റെ സമീപത്തായി നിരവധി സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്ത് ദൂരസ്ഥലങ്ങളിലേക്ക് ഡ്രൈവർമാർ പോയി തിരിച്ചു വരുന്നവരെ ആ വാഹനം റോഡിന് സൈഡിൽ ആയി കിടക്കുന്നു. ആശുപത്രി ജംഗ്ഷൻ മുതൽ ഒറ്റപ്പാലം റോഡ് വരെ സ്വകാര്യ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്തു കൊണ്ട് മറ്റു വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതായി കഴിഞ്ഞ ദിവസം സ്ഥലം എം എൽ എ പറഞ്ഞിരുന്നു. നഗരസഭ മുൻകൈയെടുത്ത് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുകയും നാലുവരിപ്പാത പൂർണതോതിൽ സംരക്ഷിക്കുകയും ചെയ്തെങ്കിൽ മാത്രമേ ഇപ്പോൾ നിലവിലുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാവുകയുള്ളൂ.

Spread the News

Leave a Comment