ചെർപ്പുളശ്ശേരി : മാരായമംഗലം കുളപ്പട മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന റാലി നടത്തി. മഹല്ല് കത്തീബ്, മദ്രസ ഉസ്താദുമാർ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ, യൂത്ത് വിംഗ് ഭാരവാഹികൾ, കുട്ടികൾ, കാരണവർ എന്നിവർ അണിനിരന്ന റാലിക്ക് വലിയ ജനപിന്തുണ ലഭിച്ചു.
റാലിക്ക് മാറ്റുകൂട്ടിയത് കുട്ടികളുടെ ദഫ്, ഫ്ലവർ ഷോ എന്നീ കലാപരിപാടികളായിരുന്നു. നബിദിനത്തോടനുബന്ധിച്ച് കുളപ്പട യൂത്ത് വിംഗ് കമ്മിറ്റി നേതൃത്വത്തിൽ അറബനമുട്ടും സംഘടിപ്പിച്ചു.
പുത്തൻപള്ളി KMM ഹിഫ്ള് അക്കാദമിയിൽ നിന്നും ഹിഫ്ള് പഠനം പൂർത്തിയാക്കിയ പള്ളത്ത് സനീനെ തണൽ പ്രവാസി കൂട്ടായ്മ ഗ്രൂപ്പിന്റെ വക മോമൻറോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.
റാലിയിൽ മതുരപലഹാരങ്ങളും വിതരണം ചെയ്തു. നബിദിനത്തിന്റെ ആത്മീയ സന്ദേശങ്ങൾ പങ്കുവെച്ച് സമാധാനവും സഹോദര്യവും പ്രാധാന്യമുള്ള പരിപാടിയായി അത് മാറി.