anugrahavision.com

*ചെർപ്പുളശ്ശേരി സോൺ മീലാദ് റാലി നാളെ*

ചെർപ്പുളശ്ശേരി| തിരു വസന്തം 1500 എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ചെർപ്പുളശ്ശേരി സോൺ സംഘടിപ്പിക്കുന്ന മീലാദ് റാലി നാളെ വൈകീട്ട് ചെർപ്പുളശ്ശേരി ടൗണിൽ നടക്കും. ഒറ്റപ്പാലം റോഡ് സുന്നി മസ്ജിദ് പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി ബസ്റ്റാന്റിൽ സമാപിക്കും ചെർപ്പുളശ്ശേരി സോൺ പരിധിയിലെ നാല് സർക്കിളുകളിൽ നിന്നുള്ള സുന്നി പ്രവർത്തകർ അണി നിരക്കും, സമാപന സംഗമം എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി സൈദലവി  പൂതക്കാട് ഉദ്ഘാടനം ചെയ്യും ചെർപ്പുളശ്ശേരി സോൺ ജനറൽ സെക്രട്ടറി റഫീഖ് കയ്ല്യാട് സന്ദേശ പ്രഭാഷണം നടത്തും, ജമാലുദ്ദീൻ ഫൈസി പൂതക്കാട്, വാപ്പു മുസ്‌ലിയാർ ചളവറ, നാസർ ബാഖവി വീരമംഗലം അബൂബക്കർ മുസ്‌ലിയാർ പൂതക്കാട്, റഷീദ് സഖാഫി പട്ടിശ്ശേരി, റഫീഖ് സഖാഫി പാണ്ടമംഗലം, ശരീഫ് ചെർപ്പുളശ്ശേരി, മൊയ്തു ഹാജി വീരമംഗലം, നാസർ ബാഖവി, മൊയ്തീൻ ഹാജി ബദ്‌രിയ, സി സൈദലവി മോളൂർ, സ്വാലിഹ് മോളൂർ, അഹമ്മദുൽ കബീർ ഹിശാമി, മുഹമ്മദലി സഖാഫി മഠത്തിപ്പറമ്പ്, ഹസ്സൻ അൻവരി മാരായമംഗലം, ഖാലിദ് അൽ ഹസനി പട്ടിശ്ശേരി, വീരാൻകുട്ടി സഖാഫി പേങ്ങാട്ടിരി, മുഹമ്മദലി സഖാഫി ചളവറ, സി കെ എം ദാരിമി, സിദ്ദീഖ് കാറൽമണ്ണ, സിറാജുദ്ദീൻ മുസ്‌ലിയാർ വീരമംഗലം, ഒ കെ മുഹമ്മദ് ആയത്തച്ചിറ, ഇസ്ഹാഖ് ചേക്കു ചളവറ റഷീദ് സഅദി ആറ്റാശ്ശേരി, നജീബ് അഹ്സനി ചളവറ, സിദ്ദീഖ് ഫാളിലി, തുടങ്ങി സോൺ, സർക്കിൾ നേതാക്കൾ സംബന്ധിക്കും
കേരള മുസ്‌ലിം ജമാഅത്ത്, എസ് ജെ എം, എസ് എം എ, എസ് വൈ എസ്, എസ് എസ് എഫ്, എല്ലാ നേതാക്കളും പ്രവർത്തകരും നാളെ നാലിന് മുമ്പ് ചെർപ്പുളശ്ശേരി ടൗണിൽ എത്തിച്ചേരണമെന്ന് സംഘാടക സമിതി അറിയിച്ചു

Spread the News

Leave a Comment