കൊണ്ടോട്ടി:ടൈലറിംഗ് & ഗാർമെന്റ്
വർക്കേഴ്സ് യൂണിയൻ – എഫ് ഐ ടി യു കൊണ്ടോട്ടി മർക്കസിൽ വച്ച് മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു.
കൺവെൻഷൻ ജില്ല ജനറൽ സെക്രട്ടറി സെയ്താലി വലമ്പൂർ ഉദ്ഘാടനം നിർവഹിച്ചു.
തയ്യൽ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യവിതരണത്തിനുള്ള കാലതാമസം ഒഴിവാക്കുകയും,അംശാദായ വർദ്ധനവിനനുസൃതമായി ക്ഷേമപദ്ധതികൾ നടപ്പിലാക്കുകയും,
ക്ഷേമബോർഡുകളിൽ അംഗീകൃതയൂണിയനുകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുകയും,
തയ്യൽ തൊഴിലാളികളോടുള്ള
സംസ്ഥാന സർക്കാരിന്റെ
തൊഴിലാളി വിരുദ്ധ നയങ്ങളിൽ നിന്ന് സർക്കാർ പിൻമാറുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ കമ്മിറ്റി അംഗവും മണ്ഡലം കൺവീനറുംമായ നസീമ പരിപാടിയിൽ അധ്യക്ഷതവഹിച്ചു
ജില്ലാ ട്രഷറർ പിടി അബൂബക്കർ, വെൽഫെയർ പാർട്ടി കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് NK റഷീദ്, നാജിയ കൊണ്ടോട്ടി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
No Comment.