anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

” മെഹ്ഫിൽ” രണ്ടാമത്തെ ഗാനം.

കൊച്ചി. ജയരാജ്‌ സംവിധാനം ചെയ്യുന്ന “മെഹ്ഫിൽ” എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പ്രേഷകരിലേക്ക്. കൈതപ്രം ദാമോദരൻ നമ്പൂതിരിപ്പാടിന്റെ വരികൾക്ക് ദീപാങ്കുരൻ സംഗീതം നൽകി അരവിന്ദ് വേണുഗോപാൽ ആലപിച്ച “കാണാതിരുന്നാൽ…..”എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ദേവാസുരത്തിലെ മോഹൻലാൽ കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠനെ സംവിധായകൻ രഞ്ജിത്ത് ഒരുക്കിയത് കോഴിക്കോട് മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു. ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തിലെ ഹൃദയസ്പർശിയായ ഒരു മെഹ്ഫിൽ രാവ് ദൃശ്യവൽക്കരിക്കുകയാണ് പ്രശസ്ത സംവിധായകനായ ജയരാജ്.

സിനിമ സംഗീത ലോകത്തെ പ്രശസ്തരുടെ പ്രിയപ്പെട്ടവനായ മുല്ലശ്ശേരി രാജഗോപാലിന്റെ വീട്ടിൽ എന്നും മെഹ്ഫില്‍ ആയിരുന്നു. ഒരിക്കൽ അത് നേരിൽ കണ്ട ജയരാജിന്റെ ഹൃദയവിഷ്കാരമാണ് മെർഫിൽ എന്ന അദ്ദേഹത്തിന്റെ പുതിയ സിനിമ. കൈതപ്രം നമ്പൂതിരിപ്പാട് രചിച്ച ദീപാങ്കുരൻ സംഗീതം നൽകിയ എട്ട് അതിമനോഹര ഗാനങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.
ജയരാജ് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന”മെഹ്ഫിൽ “എന്ന ചിത്രത്തിലെ നൊന്തവർക്കേ നോവറിയൂ എന്ന വീഡിയോ ഗാനം ഇതിനകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
മുസ്തഫ,ദേവി ശരണ്യ എന്നിവരാണ് ഈ ഗാനം ആലപിച്ചത്.
മുല്ലശ്ശേരി രാജഗോപാലനായി പ്രശസ്ത നടൻ മുകേഷ് അഭിനയിക്കുന്നു.മുകേഷിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കുമിത്.ഭാര്യയായി ആശാ ശരത് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു.
ഉണ്ണി മുകുന്ദൻ,മനോജ് കെ ജയൻ,കൈലാഷ്, രഞ്ജി പണിക്കർ, സിദ്ധാർത്ഥ മേനോൻ, വൈഷ്ണവി,സബിത ജയരാജ്,അശ്വത്ത്‌ ലാൽ,മനോജ്‌ ഗോവിന്ദൻ, അജീഷ്, ഷിബു നായർ തുടങ്ങിയവർക്കൊപ്പം ഗായകരായ രമേശ് നാരായൺ, ജി വേണുഗോപാൽ, കൃഷ്ണചന്ദ്രൻ, അഖില ആനന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വൈഡ്
സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ്‌ ഗോവിന്ദൻ നിർമിക്കുന്ന “മെഹ്ഫിൽ” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ ദീപ് നിർവ്വഹിക്കുന്നു.
കൈതപ്രം രചിച്ച് ദീപാങ്കുരൻ സംഗീത സംവിധാനം നിർവഹിച്ച എട്ട് പാട്ടുകളാണ് മെഹ്ഫിലുള്ളത്. രമേഷ് നാരായൺ, ജി വേണുഗോപാൽ, അരവിന്ദ് വേണുഗോപാൽ,വൈക്കം വിജയലക്ഷ്മി, ദേവീ ശരണ്യ, മുസ്തഫ മാന്തോട്ടം,ഹൃദ്യ മനോജ് തുടങ്ങിയവരാണ് ഗായകർ.സത്യം ഓഡിയോസാണ് പാട്ടുകൾ റിലീസ് ചെയ്യുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രേമചന്ദ്രൻ പുത്തൻചിറ,
രാമസ്വാമി നാരായണസ്വാമി.
എഡിറ്റിംഗ് – വിപിൻ മണ്ണുർ, കല-സന്തോഷ് വെഞ്ഞാറമൂട്,മേക്കപ്പ് – ലിബിൻ മോഹൻ, വസ്ത്രലങ്കാരം-കുമാർ എടപ്പാൾ,സൗണ്ട് – വിനോദ് പി ശിവറാം, കളർ-ബിപിൻ വർമ്മ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-റിനോയ് ചന്ദ്രൻ,പ്രൊഡക്ഷൻ കൺട്രോളർ-സജി കോട്ടയം.ആഗസ്റ്റ് എട്ടിന് ” മെഹ്ഫിൽ ” തിയേറ്ററുകളിലെത്തും.പി ആർ ഒ-എ എസ് ദിനേശ്.

Spread the News

Leave a Comment