anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

അയ്യപ്പഭക്തർക്ക് സുരക്ഷ ഉറപ്പാക്കാൻ അഷ്ട സുരക്ഷ നിർദേശങ്ങളും ‘അവൾ പുണ്യനദിയായ പമ്പ’ ബാനർ പ്രചാരണവുമായി അഗ്നിരക്ഷാ വകുപ്പ്.

ശബരിമല. അഗ്നിരക്ഷാ വകുപ്പ് അയ്യപ്പഭക്തരുടെ സുരക്ഷ മുൻനിർത്തി അഷ്ടസുരക്ഷ എന്ന പേരിൽ എട്ട് സുരക്ഷാ നിർദ്ദേശങ്ങൾ അടങ്ങിയ തുണി ബാനറുകൾ പമ്പയിൽ സ്ഥാപിച്ചു. ഇത് കൂടാതെ പമ്പാ നദിയിൽ അപകട രഹിതമായ പുണ്യസ്‌നാനം ലക്ഷ്യമിട്ട് അവൾ പുണ്യനദിയായ പമ്പ (SHE IS HOLY RIVER PAMBA) എന്ന മറ്റൊരു ബാനർ പ്രചാരണവും ഫയർഫോഴ്സ് പമ്പയിൽ ആരംഭിച്ചിട്ടുണ്ട്. പുണ്യ സ്നാനത്തിന് ഇറങ്ങുമ്പോൾ അത്യന്തം ജാഗ്രത പാലിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് ഈ ബാനർ. ഇംഗ്ലീഷിലും മലയാളത്തിലുമാണ് ബാനറുകൾ തയ്യാറാക്കിയിട്ടുള്ളത്.

ശബരിമലയിൽ അപകട സാദ്ധ്യത ഒഴിവാക്കാനുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് ‘ അഷ്‌ട സുരക്ഷ ‘ തയ്യാറാക്കിയിരിക്കുന്നത്. അയ്യപ്പഭക്തർ തീപിടിക്കാനിടയുള്ള വസ്തുക്കളോ ദ്രാവകങ്ങളോ കൊണ്ടുവരരുത്. കർപ്പൂരവും വിറകുകഷണങ്ങളും കാടുകളിലേക്കോ തീ പിടിക്കാനിടയുള്ള സ്ഥലങ്ങളിലേക്കോ വലിച്ചെറിയരുത്. വസ്ത്രത്തിൽ തീപിടിച്ചാൽ STOP, DROP & ROLL പ്രക്രിയ പിന്തുടരുക. പാചകം നിരോധിതമാണ്. വാതകചോർച്ച സാദ്ധ്യത ഉള്ള സ്ഥലങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുത്. കുട്ടികളെ ജലാശയങ്ങളിൽ വിടുമ്പോൾ ശ്രദ്ധിക്കണം. ഭൂമികുലുക്കമുണ്ടെങ്കിൽ STOP, DROP, COVER & HOLD രീതി അവലംബിച്ച് സുരക്ഷ ഉറപ്പാക്കണം. എന്നിങ്ങനെയാണ് അഷ്ടസുരക്ഷാ നിർദ്ദേശങ്ങൾ.

ഫയർഫോഴ്സ് ശബരിമല സ്പെഷ്യൽ ഓഫീസർ ദിലീപ് എസ് എൽ ആണ് സുരക്ഷാ നിർദേശങ്ങൾ തയ്യാറാക്കിയത്. ഞായറാഴ്ച രാത്രി മുതലാണ് ബാനറുകൾ സ്ഥാപിച്ച് തുടങ്ങിയത്. ശബരിമല എഡിഎം അരുൺ എസ് നായർ. പമ്പ ഫയർസ്റ്റേഷൻ ഓഫീസർ ബാബുരാജ് ശബരിമലയിൽ ഡ്യൂട്ടിയിൽ ഉള്ള ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കുചേർന്നു.

Spread the News

Leave a Comment