anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ചങ്ങമ്പുഴ പ്രബന്ധ മത്സരം വിഷ്ണു പി.എ, കെ.സെബാസ്റ്റ്യൻ, കെ.അജന്യ ,അനശ്വര ശുഭ ജേതാക്കൾ

കണ്ണൂർ: ചെറുശ്ശേരി സാഹിത്യ വേദി “ചങ്ങമ്പുഴ കവിതകളിലെ കേരളീയത ” എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധ മത്സരത്തിൽ തൃശൂർ നാട്ടിക എസ്.എൻ. കോളജ് അസി: പ്രൊഫസർ വിഷ്ണു പി.എ.ഒന്നാം സ്ഥാനവും ഏറണാകുളം അങ്കമാലി സ്വദേശിയും പത്രപ്രവർത്തകനുമായ കെ.സെബാസ്റ്റ്യൻ രണ്ടാം സ്ഥാനവും നേടി.IMG 20260709 WA0042 (1)IMG 20260709 WA0041 (1)

കാസറഗോഡ് പെരിയ കേന്ദ്ര സർവ്വകലാശാലാ ഗവേഷക അനശ്വര ശുഭ, കണ്ണൂർ കൂടാളി താറ്റിയോട് സ്വദേശിനി അജന്യ കെ. എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടുIMG 20260709 WA0037 (1) IMG 20260709 WA0040 (1)

. 31 പ്രബന്ധങ്ങളാണ് മത്സരത്തിന് ല ഭിച്ചിരുന്നത്. മികവുറ്റ ഗവേഷണ പ്രബന്ധങ്ങൾ ഭാവി തലമുറയ്ക്ക് ഉപയുക്തമാവും വിധം റഫറൻസുകളായി ഉപയോഗപ്പെടുത്തേണ്ടവയാണെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. വിജയികൾക്കുള്ള പുരസ്കാര വിതരണവും പ്രബന്ധരചയിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചങ്ങമ്പുഴ കവിതാലാപന മത്സരവും ജൂലൈ 11 ന് രാവിലെ 10.30 ന് കണ്ണൂർ മഹാത്മാ മന്ദിരം ഹാളിൽ നടക്കും. മേയർ അഡ്വ: പി. ഇന്ദിര പരിപാടികളുടെ ഉദ്ഘാടനവും പുരസ്കാര വിതരണവും നിർവ്വഹിക്കും

Spread the News

Leave a Comment