anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഗോളടിക്കാം ആവേശം പങ്കിടാം. ഭൂമിക്കായൊരു തൈ നടാം…

ചെർപ്പുളശ്ശേരി.   ലോകകപ്പ് ഫുട്ബോളിന്റെ ആവേശം പങ്കിട്ട് ചെറുമുണ്ടശ്ശേരി യുപി സ്കൂളിലെ കൊച്ചു കൂട്ടുകാരും. ഗോളടിക്കാം ആവേശം പങ്കിടാം ഭൂമിക്കായി ഒരു തൈ നടാം എന്ന സന്ദേശവുമായാണ് വിദ്യാലയത്തിലെ കൊച്ചു കൂട്ടുകാർക്ക് ഗോളടിക്കാൻ അവസരം നൽകി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചത്. പരിസ്ഥിതി സൗഹൃദ സന്ദേശം പകർന്ന് ഗോളടിക്കുന്ന കൂട്ടുകാർക്ക് റംബുട്ടാൻ തൈകളാണ് സമ്മാനമായി നൽകിയത് . വിദ്യാലയത്തിലെ സ്പോർട്സ് ക്ലബ്ബിന്റെയും, പരിസ്ഥിതി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തൂത തണൽ പരിസ്ഥിതി കൂട്ടായ്മയാണ് പ്രവർത്തനങ്ങൾക്കാവശ്യമായ തൈകൾ നൽകിയത്. പ്രധാന അധ്യാപിക കെ. മഞ്ജു ഉദ്ഘാടനം നിർവ്വഹിച്ചു. ടി. പ്രകാശ്, പരിസ്ഥിതി ക്ലബ് കൺവീനർ എൻ. അച്യുതാനന്ദൻ, സ്പോർട്സ് ക്ലബ്ബ് കൺവീനർ കെ. മാധവ്, കെ. പ്രീത, ബി.പി.ഗീത, സി.പി.മുഹമ്മദ് മൻസൂർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Spread the News

Leave a Comment