ചെർപ്പുളശ്ശേരി. . പാലക്കാട് നിന്നും കോങ്ങാട് ചെർപ്പുളശ്ശേരി വഴി പെരിന്തൽമണ്ണ ഭാഗത്തേക്കും, തിരിച്ച് പാലക്കാട്ടേക്കും കൂടുതൽ കെ.എസ് ആർ ടി സി ബസ്സു സർവ്വീസുകൾ വേണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് ഷൊർണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റി സംസ്ഥാന പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമവകുപ്പുമന്ത്രി കെ.എ. തുളസിക്ക് നിവേദനം നൽകി.
പെരിന്തൽമണ്ണ, ചെർപ്പുളശ്ശേരി ഭാഗങ്ങളിൽ നിന്ന് ഉദ്യോഗസ്ഥരും,,വിദ്യാർത്ഥികളും, വിവിധ ആവശ്യങ്ങൾക്കായി പാലക്കാട്ടേക്കും, തിരിച്ച് പാലക്കാട്ടുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്കും ദിവസേന നൂറ് കണക്കിന് പേരാണ് യാത്ര ചെയ്യുന്നത്. ഇതിൽ നല്ലൊരു ശതമാനം സ്ത്രീകളും, കുട്ടികമാണ്.ഇവരെല്ലാം ആശ്രയിക്കുന്നത് സ്വകാര്യ ബസ്സ് സർവ്വീസിനെയാണ്.
ഇതിനെല്ലാം പുറമെ പാലക്കാടുനിന്ന് മണ്ണാർക്കാട് വഴി പെരിന്തൽമണ്ണക്കുള്ള ദൂരത്തിനേക്കാൾ ഏകദേശം 12 KM കുറവാണ് പാലക്കാട് നിന്ന് കോങ്ങാട് ചെർപ്പുളശ്ശേരി വഴി പെരിന്തമണ്ണക്ക് എന്നുള്ളതും എടുത്തു പറയേണ്ടതാണ്.
ഈ റൂട്ടിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് കൂടുതൽ കെ.എസ്.ആർ. ടി .സി .ബസ്സുകൾ അനുവദിക്കണമെന്ന്
UDF ഷൊർണ്ണൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ഈ ആവശ്യം ട്രാൻസ്പ്പോർട്ട് വകുപ്പു മന്ത്രിയുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനം ഉണ്ടാക്കണമെന്നും മന്ത്രിക്ക് നൽകിയകത്തിൽ ആവശ്യപ്പെട്ടു.