anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ചലച്ചിത്ര താരം സലിംകുമാർ വിടവാങ്ങി

കൊച്ചി: മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച നടന്‍ സലിം കുമാര്‍ വിടവാങ്ങി. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നേരത്തെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാർ ദീർഘനാളായി അസുഖ ബാധിതനായിരുന്നു.

മലയാള സിനിമയിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങിയ സലിം കുമാർ സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള അഭിനയ മികവ് തെളിയിച്ചിരുന്നു. 1996-ൽ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിൻ്റെ സിനിമാ അരങ്ങേറ്റം. മുഖ്യമന്ത്രി വി ഡി സതീശന്റെ പറവൂരിലെ സ്വീകരണ പരിപാടിയിലാണ് സലിം കുമാർ അവസാനമായി പൊതുവേദിയിലെത്തിയത്. കോമഡിലൂടെയും മിമിക്രിയിലൂടെയും മലയാള സിനിമയിലേക്ക് എത്തിയ സലിം കുമാർ 1990 കളുടെ പകുതിയോടെ എത്തിയെങ്കിലും 2000ത്തോട് കൂടിയുള്ള സലിം കുമാറിന്റെ കഥാപാത്രങ്ങൾ മലയാളിയെ ഏറെ ചിരിപ്പിച്ചിരുന്നു. കോമഡി കഥാപാത്രത്തിന്റെ നിഴലിൽ നിന്ന് മാറി വളരെ സീരിയസ് ആയിട്ടുള്ള കഥാപാത്രങ്ങളിലും സലിം കുമാർ പ്രതിഭ തെളിയിച്ചിരുന്നു. മലയാള സിനിമയിലെ സലിം കുമാറിന്റെ തഗ് ഡയലോഗുകൾ ട്രോളുകളിൽ ഇപ്പോഴും സജീവമാണ്.

Spread the News

Leave a Comment