anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

പ്രധാനമന്ത്രി വീണ്ടുമെത്തുന്നു ശനിയാഴ്ച തിരുവനന്തപുരത്ത് റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച (ഏപ്രിൽ 4) തിരുവനന്തപുരത്ത് റോഡ് ഷോ നടത്തും. തിരുവനന്തപുരം കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ, നേമം തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് ഷോയിൽ മോദി പങ്കെടുക്കും.

ഇതേ ദിവസം തന്നെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ 30,000ത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവല്ല, ആറന്മുള, ചെങ്ങന്നൂർ ഉൾപ്പെടെയുള്ള പത്ത് നിയമസഭാ മണ്ഡലങ്ങളിലെ പ്രവർത്തകർ ഈ സമ്മേളനത്തിൽ പങ്കെടുക്കും

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം പാലക്കാട്ടെ പൊതുപരിപാടിയിലും തൃശൂരിലെ റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തിരുന്നു.

പ്രധാനമന്ത്രിയുടെ ഈ സന്ദർശനം തിരുവനന്തപുരത്തെയും തിരുവല്ലയെയും ബിജെപി പ്രചാരണത്തിന് ഊർജ്ജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Spread the News

Leave a Comment