anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സിപിഐയിൽ നിന്ന് പുറത്താക്കപ്പെട്ട നാട്ടിക എംഎൽഎ സി സി മുകുന്ദൻ ബിജെപിയിൽ ചേർന്നു.

തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ ‘നമോ ഭവനിൽ’ വെച്ച് നടന്ന ചടങ്ങിൽ ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണനിൽ നിന്ന് അദ്ദേഹം അംഗത്വം സ്വീകരിച്ചു. നാട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയായി സി.സി. മുകുന്ദൻ തന്നെ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാൻ മുകുന്ദൻ ശ്രമിച്ചിരുന്നെങ്കിലും കോൺഗ്രസ് നേതൃത്വം അവസാന നിമിഷം പിന്മാറുകയായിരുന്നു. ഗീതാ ഗോപിയെ നാട്ടികയിൽ സ്ഥാനാർത്ഥിയാക്കിയതിനെ മുകുന്ദൻ പേയ്മെന്റ് സീറ്റ് എന്ന് വിമർശിച്ചിരുന്നു
സി സി മുകുന്ദന്റെ ബിജെപി പ്രവേശനം തൃശൂരിലെ എൽഡിഎഫിന് വലിയ ആഘാതമാണ്. മുകുന്ദന്റെ വരവോടെ നാട്ടിക നിയമസഭാ മണ്ഡലത്തിൽ ബിജെപിക്ക് ശക്തി കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്

Spread the News

Leave a Comment