anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കാസ്* *പുരസ്കാരം* *2025*

കഥകളി നടൻ പന്തളം കേരളവർമ്മയുടെയും , കഥകളി സംഗീതാചാര്യൻ തകഴി കുട്ടൻ പിള്ളയുടെയും സ്മരണാർത്ഥം മാവേലിക്കര കഥകളി ആസ്വാദക സംഘം, ഏർപ്പെടുത്തിയിരിക്കുന്ന “പന്തളം കേരളവർമ്മ സ്മൃതി ക്ലാസ് പുരസ്കാരം” കഥകളി ആചാര്യൻ ഫാക്ട് പത്മനാഭനും , “തകഴി കുട്ടൻ പിള്ള സ്മൃതി കാസ് പുരസ്കാരം” കഥകളി സംഗീതഞ്ജൻ കലാമണ്ഡലം ജയപ്രകാശിനും നൽകി ആദരിക്കും.IMG 20260317 WA0145

പ്രസിഡൻ്റ് ജെ.ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ കെ.ഗോപിനാഥ്, ടി. രാധാകൃഷ്ണപിള്ള, സുരേഷ് സാകേതം, ആർ.ജയകുമാർ, കെ.മോഹനൻ ഉണ്ണിത്താൻ, കെ.ഗോവിന്ദൻ നമ്പൂതിരി , മാധവ ശർമ്മ, അഡ്വ.ഉമാ ശാന്ത, ഏവൂർ സൂര്യ കുമാർ, കെ.വി. പ്രശാന്ത്കുമാർ
ആർ.ഹരികുമാർ, രാധാകൃഷ്ണൻ കല്ലന്കര, എന്നിവർ അടങ്ങിയ കമ്മിറ്റി യോഗമാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞടുത്തത്.
ഫലകം, പ്രശസ്തി പത്രം, അംഗ വസ്ത്രം , 7000/= രൂപയുടെ ക്യാഷ് അവാർഡ് എന്നിവ അടങ്ങുന്നതാണ് പുരസ്കാരം.

മാർച്ച് 29 ന് നടക്കുന്ന സംഘടനയുടെ നാല്പത്തിയൊന്നാം സ്ഥാപകദിനാചരണ വേളയിൽ പുരസ്കാരം വിതരണം ചെയ്യും.

 

Spread the News

1 thought on “കാസ്* *പുരസ്കാരം* *2025*”

Leave a Comment