anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പാലക്കാട് ജില്ലയിലെ അനന്യ ടി.കെ , മയൂരി എം എന്നിവർ ആഗോള ബാലശാസ്ത്ര പ്രതിഭകൾ

ചെർപ്പുളശ്ശേരി. സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് (ശാസ്ത്ര) പൊതു വിദ്യാഭ്യാസ വകുപ്പ് , മലയാളം മിഷൻ, പി.ടി.ബി സ്മാരക ട്രസ്റ്റ്, കാൻഫെഡ്, ഇഗ്നേറ്റ് എന്നിവകളുടെ ആഭിമുഖ്യത്തിൽ നടത്തിയ പി.ടി. ഭാസ്ക്കരപ്പണിക്കർ സ്മാരക ബാലശാസ്ത്ര പരീക്ഷ 25 ദേശീയ-ആഗോള ബാലാശാസ്ത്ര പ്രതിഭകളുടെ ഓൺ ലൈൻ സംഗമത്തിൽ യു.പി. വിഭാഗത്തിൽ മയൂരി എം (ശബരി എ യു പി എസ് കല്ലുവഴി, പാലക്കാട്)

ഹൈസ്കൂൾ വിഭാഗത്തിൽ അനന്യ ടി.കെ (ജി.വി. എച്ച് എസ് എസ് ചെർപ്പുളശ്ശേരി, പാലക്കാട് ) ഒന്നാം സ്ഥാനം കരസ്ഥമാക്കി ആഗോള ബാലശാസ്ത്ര പ്രതിഭാ സ്കോളർഷിപ്പിനും പ്രശസ്തി പത്രത്തിനും അർഹത നേടി.
അനന്യ ടി. കെ തുടർച്ചയായി രണ്ടാം തവണയാണ്
ആഗോള ബാലശാസ്ത്ര പ്രതിഭാ സ്ഥാനം നേടുന്നത്.

Spread the News

Leave a Comment